പാവനമദ്ബഹ നിന്നോട്
Pavanamadhbaha Ninnodu
CMSI Ref Number | MA-MAL-086-DCS-914 |
Title | Pavanamadhbaha Ninnodu പാവനമദ്ബഹ നിന്നോട് |
Language | Malayalam |
Music | Unknown |
Lyrics | Traditional |
Singers | Unknown |
Song text
Track 19
അവനമദ്ബഹ നിന്നോട് ഞാൻ
യാത്ര പറഞ്ഞീടുന്നിപ്പോൾ
മൗനിയതായ് നിലകൊൾവൂ നീ
യാത്രപറഞ്ഞീടുന്നേരം
നിന്നിൽ വിളങ്ങിയ ദീപമതാൽ
അണയുന്നൂ മരണസമയേ
പുനരുദ്ധാനം മഹാനാളിൽ
തെളിയിക്കും മിശിഹാ നിന്നെ
നീതീകരണം നൽകുന്ന
മദ്ബഹായിൽ പരികർമ്മിച്ചു
മാലാഖകൾ നിന്നെ നയിക്കും
സഹജ മോദത്തിൻ സ്ഥാനേ
പാവനരാജാരെൻമാരേ
ശുദ്ധ സഭാ സുതരേവരുമെ
എന്നുടെ യാത്ര ശുഭമാവാൻ
എൻ പേർക്കായി പ്രാർത്ഥിച്ചീടിൻ
Date of composition of text/melody | |
Recorded at | |
Produced By | |
Performance space | Religious Centers |
Performance context | General |
Category | Funeral Ceremony of Departed Priests in Malankara Orthodox Church |
Transliteration |