കരൾ നിറഞ്ഞു നിൽപ്പൂ
Karal Niranju Nilppu

CMSI Ref. Number MA-MAL-041-DCS-478
Title Karal Niranju Nilppu
കരൾ നിറഞ്ഞു നിൽപ്പൂ
Language Malayalam
Author of text Rev. Sr. Anne D. M.
Composer of melody M.J. Thomas
Performer(s) P. Susheela

Book Title-CHRISTIAN SONGS ) (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.


Song text


കരൾ നിറഞ്ഞു നിൽപ്പൂ
കനക രശ്മി വീശി വീശി
യേശുവേ എൻ പ്രിയനേ
നിൻ മധുര രൂപം

രാവിതെത്ര നീണ്ടതാണഹോ
ഇഴഞ്ഞിഴഞ്ഞു നീങ്ങും യാമങ്ങൾ
സഖികളെന്നെ വിട്ടു പോകിലും
കതകടച്ചവർ ഉറക്കമാകിലും
ഇല്ല ഞാനുറങ്ങുകില്ല
ഉദയ രശ്മി വീശുവോളവും
മിഴിയടക്കാതെ നിന്നെ
കാത്തിരിക്കും ഞാൻ

ആ വദനമൊന്നു കാണുവാൻ
ദിവ്യവാണി ഒന്നു കേൾക്കുവാൻ
ആ വിരുന്നുശാലയിൽ
നിന്നോടൊത്തു ചേരുവാൻ
മമഹൃദയം കാത്തിരിപ്പൂ
എത്ര നാളായ് ദൈവമേ

കരൾ നിറഞ്ഞു നിൽപ്പൂ
കനക രശ്മി വീശി വീശി
യേശുവേ എൻ പ്രിയനേ
നിൻ മധുര രൂപം
യേശുവേ എൻ പ്രിയനേ
നിൻ മധുര രൂപം

Date of composition of text/melody
Category
Performance space
Performance context
Typesetting by  
Style
Transliteration
Recordings
CHRISTIAN SONGS (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.
Comments


Print   Email