Interviews and Performances - Video List
AP 280 to 271

Is 'BAR MARYAM' ("Son of Mary") KNANAYA? :
'ബർ മറിയം' "മറിയത്തിന്റെ മകൻ"

This image for Image Layouts addon
AP 278 - Is 'BAR MARYAM' ("Son of Mary") KNANAYA? : 'ബർ മറിയം' "മറിയത്തിന്റെ മകൻ"
Call Number

AP 278

Part Number Part I - Syro Malabar Church
Title Is 'BAR MARYAM' ("Son of Mary") KNANAYA? : 'ബർ മറിയം' "മറിയത്തിന്റെ മകൻ"
Duration 5:56
Place of Recording  
Date of Recording  
Youtube URL https://www.youtube.com/watch?v=L1hUxCQ5WJ0
Video Segment (s)

 

Notes

Is 'BAR MARYAM' ("Son of Mary") KNANAYA? : 'ബർ മറിയം' "മറിയത്തിന്റെ മകൻ"

"മറിയത്തിന്റെ മകൻ" ('ബർ മറിയം') ക്നാനായക്കാർക്ക് മാത്രം സ്വന്തമോ? BAR MARIYAM - Mariology In Music: Excerpts from the 5th Webinar of the 60th LRC Seminar : SYNCRETIC SYRIAC CULTURE OF THE ST. THOMAS CHRISTIANS BEFORE 1500 AD. By Dr. JOSEPH J. PALACKAL, CMI.

ബർ മറിയം - അന്വേഷണം സമാപ്തിയിലേക്ക് : 

ബർ മറിയം എന്ന ഗീതം പൗരസ്ത്യ സഭയിൽ ഉപയോഗിക്കുന്നതും ഇപ്പോഴും പുസ്തകങ്ങളിൽ അച്ചടിച്ച് വരുന്നതുമായ ഗീതമാണ്. 2012 ലെ ഒരു പുസ്തകത്തിലും 1895 ലെ ഒരു പുസ്തകത്തിലും 16 ആം നൂറ്റാണ്ടിൽ എഴുതിയ ഒരു പുസ്തകത്തിലും കാണുവാൻ ഇടയായി. ഈ മൂന്ന് പുസ്തകങ്ങളും പൗരസ്ത്യ സഭ ഉപയോഗിക്കുന്ന പുസ്തകങ്ങളാണ് . എന്നാൽ മറയോർ പാവേ എന്ന തമിഴ് ഗീതം ഒരിക്കലും ബർ മറിയം എന്ന ഗീതവുമായി പൊരുത്തപ്പെടുന്നില്ല. കാരണം അത് ലത്തീൻ പാതിരി തമിഴിൽ എഴുതിയ പുസ്തകത്തിൽ നിന്നാണ്.

"ബർ മറിയം" കേരളത്തിലെ പൗരസ്ത്യ സുറിയാനി സഭക്കാർക്കിടയിൽ പ്രചാരത്തിലുള്ള മനോഹരമായ ഒരു സുറിയാനി ഗീതമാണ്. ക്നാനായക്കാർ അവരുടെ വിവാഹങ്ങൾക്ക് ശേഷം ഇത് ആലപിച്ചു വരുന്നതിനാൽ (അതും വികലമായി) ഇത് അവർക്ക് മാത്രം സ്വന്തമാണെന്ന് ഉള്ള അവകാശ വാദങ്ങൾ കുറെ നാളുകൾ ആയി ഉന്നയിക്കുന്നുണ്ട്. ഈ ഗീതം പൗരസ്ത്യ സുറിയാനി സഭക്കാരുടെ  പൊതുസ്വത്ത് ആണെന്ന വാദത്തെ പല്ലും നഖവും ഉപയോഗിച്ച് അവർ എതിർക്കാറുമുണ്ട്. എന്നാൽ ഇതിനെയൊക്കെ ഖണ്ഡിക്കുന്ന തെളിവുകൾ ആണ് പുറത്ത് വരുന്നത്.

 തൃശൂർ ഉള്ള കൽദായ സുറിയാനി സഭയിൽ പെട്ട ശ്രീ. വിൽസൻ മുരിയാടൻ എന്ന സുറിയാനി സഭക്കാരനും ചരിത്രാന്വേഷിയുമായ ഒരു വ്യക്തിയുടെ ഗവേഷണ ഫലമായി ലഭിച്ച തെളിവുകൾ ആണ് പുറത്ത് ?വരുന്നത്. ബർ മറിയം എന്ന ഗീതം പൗരസ്ത്യ സുറിയാനി സഭയുടെ "ഹുദ്ര" എന്നറിയപ്പെടുന്ന യാമ പ്രാർത്ഥനകൾ അടങ്ങിയ പുസ്തകത്തിൽ, പിറവിത്തിരുനാൾ (യൽദാ) ദനഹാ തിരുനാൾ എന്നിവയുടെ ശുശ്രൂഷകൾക്കിടയിൽ ഉള്ള ഒരു സോഗീത്ത (ഗീതം) ആണ്. 16ആം നൂറ്റാണ്ടിൽ ഉള്ള ഒരു കൈയെഴുത്ത് പ്രതിയിലും    1895 ൽ പോൾ ബഡ്‌ജാൻ എന്ന കൽദായ കത്തോലിക്ക പുരോഹിതൻ edit ചെയ്തിറക്കിയ പ്രാർത്ഥന പുസ്തകത്തിലും 2012 ൽ അസിറിയൻ സഭ print ചെയ്ത നമസ്കാര പുസ്തകത്തിലും ഈ ഗീതം ഉണ്ട്.
1944ൽ കൂറുമാങ്കൽ അച്ചൻ എഴുതിയ "തെക്കുംഭാഗരും വടക്കുംഭാഗരും" എന്ന പുസ്തകത്തിൽ കുറവിലങ്ങാട് പള്ളിയിൽ ദനഹാ തിരുനാൾ ദിനത്തിൽ ഉള്ള പ്രദക്ഷിണത്തിനിടയിൽ "ബർ മറിയം" ഗീതം പാടിയിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെ സാധൂകരിക്കുന്ന തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. അതുകൊണ്ട് "ബർ മറിയം" ഗീതം ക്നാനായക്കാരുടെ സ്വകാര്യ സ്വത്ത് അല്ല. കൽദായ സുറിയാനി ആരാധനക്രമം പാലിക്കുന്ന സിറോ മലബർ സഭ ഉൾപ്പടെയുള്ള സഭകൾക്ക് അവകാശപ്പെട്ടത് ആണ്  ഈ ഗീതം.

Keywords : Bar Mariam, Joseph Palackal, Cyril Thayyil, Antony Kaitharan, LRC, Mar Tony Neelankavil, George Menacherry, LRC Seminar, LRC Webinar, Bar mariyam

Related Videos

User comments

Congratulations , dear Palackal Yawsep Kathanar for bringing in that much needed clarity on 'Bar Mariyam'............ - Amel Antony - May,2022

Congratulations , dear Palackal Yawsep Kathanar for bringing in that much needed clarity on 'Bar Mariyam'. It is evident that the text goes back to 16th century and the reasons for Bar Mariyam losing popularity among the Northists is something that requires further research . At the same time, it is not surprising that those who have been claiming exclusive ownership over 'Bar Mariyam' are raising objections. I don't think that there is an an attempt to snatch away this beautiful hymn from Southists- instead we all should welcome and be glad that the Hymn belongs to the common heritage of East Syriac Churches. Reviving Syriac is a noble yet thankless endeavour and in the process , it is imperative that we do some re reading and relook into claims that have assumed mythical proportions. I am sure that Palackal Yawsep Kathanar will keep striving for the restoration of Aramaic/ Syriac ( the results are already felt with the increasing number of Youtube videos and the rising demand for Syriac Hymns and Sung Syriac Qurbana ) and May Alaha continue to shower His blessings upon him. - Amel Antony - May,2022


Print   Email