നാഥൻ കൃപാലു ഇടയൻ

Naathan Kripaalu Idayan

CMSI Ref Number MA-MAL-071-DCS-671
Title

Naathan Kripaalu Idayan
നാഥൻ കൃപാലു ഇടയൻ

Language Malayalam
Author of text Fr. Mathew Mulavana
Composer of melody Jerry Amaldev
Singers Ramesh Murali & chorus

Source of text - Sankeerthanangal-Vol-1MP3


MP4

Song text


നാഥൻ കൃപാലു ഇടയൻ

നാഥൻ കൃപാലു ഇടയൻ മമ ജീവരക്ഷ തരുവോൻ
പൂവോലും പുൽത്തകിടികൾ മേച്ചിൽ വിരിച്ചവയല്ലോ
- നാഥൻ കൃപാലു ഇടയൻ
തെളിവാർന്ന തീർത്ഥപാനം ചെയ്തു വിശ്രാന്തിയണയാൻ
പീയൂഷശീതളമാകും ആരമ്യനിലയം പൂകും ആരമ്യനിലയം പൂകും
- നാഥൻ കൃപാലു ഇടയൻ
കുറവേതുമേയെനിക്കില്ല സുഖമോലുമെന്റെ വാസം
നാഥന്റെ മേട്ടിലെന്നും ആനന്ദമേളനമല്ലോ, ആനന്ദമേളനമല്ലോ
- നാഥൻ കൃപാലു ഇടയൻ
പുകപോലെ മൃത്യുനിഴലു ചൂഴ്ന്നാലുമാകെ വിരവിൽ
നൈരാശ്യമേന്തി ഭീരു ആകില്ല ഞാനൊരു തെല്ലും ആകില്ല ഞാനൊരു തെല്ലും
- നാഥൻ കൃപാലു ഇടയൻ
സുപഥേ നയിക്കുന്ന ദണ്ഡും നീയേകുമൂന്നുവടിയും
ധീരാത്മഭാവനാക്കാൻ എന്നെയനുഗമിക്കുന്നു
- നാഥൻ കൃപാലു ഇടയൻ
നവതൈലലേപസുധയാൽ എൻ മേനി പൂശുന്നിടയൻ
പാനീയഭോജനങ്ങൾ സമ്പൽ വിധേനതരുന്നു, സമ്പൽ വിധേനതരുന്നു
- നാഥൻ കൃപാലു ഇടയൻ
കൃപയും നല്ലാശിസ്സുമെല്ലാം ഏകീടുവാനെന്നിടയാ
വാഴും സൗഭാഗ്യമോടെ ഞാൻ നിൻ ഗൃഹാന്തികത്തിൽ
- നാഥൻ കൃപാലു ഇടയൻ

Date of composition of text/melody
Publications Nirjhari, Inc
Performance space Religious Centers
Performance context General
Category charismatic hymn
Transliteration
Comments

Print   Email