വാഴ്ത്തുന്നിതാ
Vaazhthunnitha
CMSI Ref Number | MA-MAL-071-DCS-670 |
Title |
Vaazhthunnitha |
Language | Malayalam |
Author of text | Fr. Mathew Mulavana |
Composer of melody | Jerry Amaldev |
Singers | Elizabeth Raju & chorus |
Song text
വാഴ്ത്തുന്നിതായെന്നീശാ മമദേഹിയാത്മഭാവം
മനവീണമീട്ടിടുന്നു പുതുമോദമാർന്നു നാഥാ
എളിയോരുദാസിയിവളേ സമ്പൂതനാമൻ പാർത്തു
ധന്യാഭിവാദ്യമേകും കാലാതികാല ലോകം
ഈ ദാസി തന്നിലീശൻ അത്യത്ഭുതങ്ങൾ ചെയ്തു
പ്രഭു നിൻ മഹാർഹനാമം പുണ്യാഭിധാനമെന്നും
പുരുഷാന്തരങ്ങളോളം വരമേകിടുന്ന സംക്യം
ചരണാശ്രിതർക്കു പാരിൽ കാരുണ്യവാനധീശൻ
ലോകോന്മുഖം യശസ്സിൻ അഹങ്കാരമാകെ താഴ്ത്തി
അയച്ചു ധനേശരേത്താൻ കൃപകാട്ടിടാതെ തെല്ലും
എളിയോർക്കുത്ഥാനമേകി സൗഭാഗ്യപൂർണ്ണരാക്കി
പശിയാർന്നഭാഗ ഗണത്തെ പരിതൃപ്തരാക്കി നാഥൻ
ആശ്വാസമേകി സാക്ഷാൽ വാഗ്ദാനമോർത്തുനാഥൻ
കരുണാഭിലാഷമാർന്നു അബ്രാഹമിന്റെ മക്കൾ
Date of composition of text/melody | |
Publications | Nirjhari, Inc |
Performance space | Religious Centers |
Performance context | General |
Category | charismatic hymn |
Transliteration | |
Comments |