നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു
Nee Ente Prarthana Kettu
CMSI Ref. Number | MA-MAL-034-DCS-398 | |||
Title | Nee Ente Prarthana Kettu നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു |
|||
Language | Malayalam | |||
Author of text | Poovachalkhadar | |||
Composer of melody | Peter & Rueban | |||
Source of text |
Source of Text-Kaatu vithachavan (1973)
Lyrics : Poovachalkhadar
Music : Peter & Rueban
Singer : Mary Sheila
song text
വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം
വാഴ്ത്തുന്നു രക്ഷകാ നിന്‍റെ നാമം
നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു
നീ എന്‍റെ മാനസം കണ്ടു
ഹൃദയത്തിന്‍ അള്‍ത്താരയില്‍ വന്നെന്‍
അഴലിന്‍ കൂരിരുള്‍ മാറ്റി (2) (നീ എന്‍റെ..)
1. ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
നിന്‍ സ്നേഹ മുന്തിരിപ്പൂക്കള്‍ (2)
എന്നും ചോരിയേണമീ ഭവനത്തിലും
കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍ (നീ എന്‍റെ..)
2 . പനിനീരില്‍ വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായ് ദൈവം (2)
അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്ത്യന്‍റെ കൈകള്‍ (നീ എന്‍റെ..)