നന്ദിയെഴും നൽ സ്തുതികൾ പാടി
Nanniyezhum Nal Sthuthikal Paadi (Thankful Praises)
CMSI Ref Number | MA-MAL-022-DCS-005 |
|
Title |
Nanniyezhum Nal Sthuthikal Paadi (Thankful Praises) നന്ദിയെഴും നൽ സ്തുതികൾ പാടി |
|
Language | Malayalam | |
Author of text | ||
Composer of melody | Dr. Joseph J Palackal C.M.I. | |
Sung by | Dr. Joseph J Palackal C.M.I. |
Book Title-Oshaana
song text
നന്ദിയെഴും നൽ സ്തുതികൾ പാടി
നിന്നെ വണങ്ങുന്നു നാഥാ നിന്നെ വണങ്ങുന്നു (2)
ഓ ... നാഥൻ വന്നൂ സ്നേഹത്തിൻ ദാനം തന്നൂ
എന്നുള്ളിൽ വാസം ചെയ്തു പാടാം പാടാം
തവകൃപ സതതം
മഹിമ മറന്നൂ മാഹിയിൽ വന്നൂ
മനുജരിൽ വാഴുന്നൂ നാഥൻ മനുജരിൽ വാഴുന്നൂ (2)
ഓ ... നാഥൻ വന്നൂ സ്നേഹത്തിൻ ദാനം തന്നൂ
എന്നുള്ളിൽ വാസം ചെയ്തു പാടാം പാടാം
തവകൃപ സതതം
തിരുനിണമേകി ഇരുമെയ്യേകി
നവ ജീവൻ നല്കീ നാഥൻ നവ ജീവൻ നല്കീ(2)
ഓ ... നാഥൻ വന്നൂ സ്നേഹത്തിൻ ദാനം തന്നൂ
എന്നുള്ളിൽ വാസം ചെയ്തു പാടാം പാടാം
തവകൃപ സതതം
എൻ മനതാരിൽ സ്‌നേഹസ്വരൂപൻ
ശാന്തി പകർന്നല്ലോ നാഥൻ ശാന്തി പകർന്നല്ലോ (2)
ഓ ... നാഥൻ വന്നൂ സ്നേഹത്തിൻ ദാനം തന്നൂ
എന്നുള്ളിൽ വാസം ചെയ്തു പാടാം പാടാം
തവകൃപ സതതം
നന്ദിയെഴും നൽ സ്തുതികൾ പാടി
നിന്നെ വണങ്ങുന്നു നാഥാ നിന്നെ വണങ്ങുന്നു (2)